Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human Skeleton

Ernakulam

അ​മ്പ​ല​മു​ക​ൾ ഫാ​ക്‌​ട് ക്വാ​ർ​ട്ടേ​ഴ്സ് വ​ള​പ്പി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം

അ​മ്പ​ല​മു​ക​ൾ: അ​മ്പ​ല​മു​ക​ൾ ഫാ​ക്‌​ട് ക്വാ​ർ​ട്ടേ​ഴ്സ് വ​ള​പ്പി​ൽ നി​ന്ന് മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വൈ​കി​ട്ട് 6.30 ഓ​ടെ 305-ാം ന​മ്പ​ർ ക്വാ​ർ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് കാ​ല​പ്പ​ഴ​ക്കം ചെ​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. എ​സ്റ്റേ​റ്റ് ഓ​ഫീ​സ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം അ​സ്ഥി​കൂ​ടം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഇ​തു​സം​ബ​ന്ധി​ച്ച് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​ണ്ടെ​ടു​ത്ത അ​സ്ഥി​കൂ​ടം മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി​യു​ടെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്. അ​സ്ഥി​കൂ​ട​ത്തി​ൽ മെ​റ്റ​ൽ ജോ​യി​ന്‍റു​ക​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ​താ​യും പ​ഠ​നാ​വ​ശ്യ​ത്തി​നു​ശേ​ഷം അ​സ്ഥി​കൂ​ടം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​താ​കാ​മെ​ന്നും പ​റ​യു​ന്നു​ണ്ട്.

Latest News

Corehub Up